Latest NewsNewsIndia

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സെഹാതിന് നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും

ന്യൂഡൽഹി :കശ്മീർ നിവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തുടക്കം കുറിക്കും. ആയുഷ്മാൻ പദ്ധതിയുടെ ഭാഗമായുള്ള പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സെഹാത് ( പിഎം ജയ് സെഹാത്) നാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്.

Read Also : ദോഷകാലത്തെ ദുരിതം മാറാന്‍

പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാകും അദ്ദേഹം പദ്ധതിയ്ക്ക് ആരംഭം കുറിക്കുകയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ നൽകുന്നതാണ് പദ്ധതി.

2018 സെപ്തംബർ 23 നാണ് പിഎം ആരോഗ്യ യോജന ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായി പിഎം ആരോഗ്യ യോജന മാറി. പദ്ധതിപ്രകാരം രാജ്യത്തെ ലിസ്റ്റ് ചെയ്യപ്പെട്ട പൊതു, സ്വകാര്യ ആശുപത്രികളിൽ ഓരോ വർഷവും അഞ്ച് ലക്ഷം രൂപ വരെ ഒരു കുടുംബത്തിന് ചികിത്സാച്ചിലവായി ലഭിക്കും. കിടത്തിചികിത്സ ഉൾപ്പെടെയുളളവയും ഇതിന്റെ പരിധിയിൽ വരും. രാജ്യത്തെ പാവപ്പെട്ട 10.74 കോടിയിലധികം കുടുംബങ്ങൾ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരാണ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button