Latest NewsNewsInternational

ഓൺ ലൈൻ ഗെയിം വഴി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം, ആറ് കുട്ടികൾ അറസ്റ്റിൽ

ഇവരുടെ വീട്ടിൽ നിന്നും തോക്കുകളും, രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ   അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ഇവരെ ചെയ്തത്.

കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ആറ് കുട്ടികളെ കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്നും തോക്കുകളും, കംപ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ   അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ഇവരെ ചെയ്തത്.

ഓൺലൈൻ ഗെയിം വഴിയാണ് ഐസ് ഏജൻ്റിനെ ഇവർ പരിചയപ്പെട്ടെന്ന് മുഖ്യ പ്രതിയായ കുട്ടി സുരക്ഷാ ഉദ്യാഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. ഐ എസുമായി നിരവധി തവണ ആശയ വിനിമയം നടത്തിയതിൻ്റെ രേഖകളും ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.

ഇവരുടെ സംഘത്തിലേക്ക് കൂടുതൽ കുട്ടികളെ ചേർക്കാൻ പിടിയിലായ കുട്ടികളോട് ഐസ് ഏജൻ്റ് അവശ്യപ്പെട്ടു. ഇതിനായി സാമ്പത്തിക സഹായവും അയാള്‍ വാഗ്ദാനം ചെയ്തതായും കുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നു. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലുകൾക്കുമായി ഇവരെ കുട്ടികളുടെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന് കൈമാറി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button