നീലേശ്വരം > എൽഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ പള്ളി മറയാക്കുന്ന മുസ്ലിം ലീഗ് അക്രമികളുടെ ദൃശ്യങ്ങൾ പുറത്ത്. നീലേശ്വരം ഞാണിക്കടവിലാണ് വാർഡിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥിയുടെ ജാഥയ്‌ക്ക് നേരെ ലീഗുകാർ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്
പള്ളി കേന്ദ്രീകരിച്ചാണ് ലീഗ് പ്രവർത്തകർ വഴി തടയുകയും കല്ലെറിയുകയും മറ്റും ചെയ്യുന്നത്. കൊച്ചുകുട്ടികളെവരെ ഇതിന് ഉപയോഗിക്കുന്നതും കാണാം. സമാധാനപരമായി വരുന്ന പ്രവർത്തകർക്ക് നേരെയാണ് ഇരുമ്പ് വടികളും തടികഷ്‌ണങ്ങളും മറ്റും ഉപയോഗിച്ച് അക്രമണം നടത്താൻ ശ്രമിക്കുന്നത്. മുൻകാലങ്ങളിലും ലീഗുകാർ ആക്രമണത്തിന് പള്ളികളെ മറയാക്കാറുണ്ട്. വീഡിയോയിൽ കുടുങ്ങിയതോടെയാണ് ഇത്തവണ കള്ളംപറഞ്ഞ് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നത്.
ആർഎസ്‌എസും സമാനമായ രീതിയിൽ സിപിഐ എമ്മിനുനേരെ ഇത്തരം ആക്രമണങ്ങൾ നടത്താറുണ്ട്. തെരഞ്ഞെടുപ്പിനുശേഷം പാലക്കാട് തൃക്കടീരി ക്ഷേത്രത്തിന് നേരെ ഡിവൈഎഫ്‌ഐക്കാർ ആക്രമണം നടത്തിയെന്ന് വ്യാജപ്രചാരണം നടത്തിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചശേഷം ക്ഷേത്രത്തിനുള്ളിലേക്ക് കയറിയാണ് ആർഎസ്‌എസുകാർ ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞവർഷം പേരാമ്പ്രയിലും ലീഗ് ഇത്തരത്തിൽ വർഗീയമായ ചേരിതിരിവ് സൃഷ്‌ടിക്കാൻ ശ്രമിച്ചു. പള്ളിക്കുനേരെ സിപിഐ എം പ്രവർത്തകർ കല്ലെറിഞ്ഞു എന്നായിരുന്നു പ്രചാരണം.
ഗേറ്റിനുള്ളിൽ നിന്നും പുറത്തുവരുന്നത് എല്ലാവരും ചെറുപ്പക്കാരും കുട്ടികളുമാണ്. അക്രമികൾക്കുനേരെ തിരിച്ചു എറിയുകയോ, പ്രതിരോധിക്കുകയോ ചെയ്‌താൽ പള്ളി ആക്രമണം, നിസ്‌കരിക്കാൻ പോയവനെ ആക്രമിച്ചു എന്നുള്ള പ്രചാരണം നടത്തുകയാണ് പതിവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..