KeralaLatest NewsNews

‘എല്ലാ സഖാക്കള്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍’; സന്ദീപാനന്ദഗിരിയുടെ പോസ്റ്റിനെതിരെ കമന്റുകളുടെ പൊടിപൂരം

'സഖാവെന്നാല്‍ സുഹൃത്തെന്നാണ് സാരം സഖാക്കളേ' എന്നായിരുന്നു അദ്ദേഹം തന്റെ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തത്.

തിരുവനന്തപുരം: ഫേസ്ബുക്ക് പേജിലൂടെ ക്രിസ്മസ് ആശംസയറിയിച്ച്‌ സ്വാമി സന്ദീപാനന്ദ ഗിരി. സാന്റാ ക്ലൗസിന്റെ വേഷമണിഞ്ഞ ഒരു പെണ്‍കുട്ടിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സ്വാമി ആശംസകള്‍ നേര്‍ന്നത്. ‘മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ വിപ്ലവം തീര്‍ക്കുന്ന എല്ലാ സഖാക്കള്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍’ എന്ന കുറിപ്പും ചിത്രത്തിലുണ്ടായിരുന്നു.

Read Also: പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തയാള്‍; നെഹ്‌റു കുടുംബത്തിനെതിരെ സ്മൃതി ഇറാനി

എന്നാല്‍ സ്വാമിയുടെ ഈ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘ആശംസ സഖാക്കള്‍ക്ക് മാത്രമാണോ’ എന്നതാണ് ഇവരില്‍ പലരുടെയും ചോദ്യം. എന്നാല്‍ ഈ ചോദ്യത്തിന് കൃത്യമായ മറുപടിയാണ് കമന്റ് ബോക്സിലൂടെ സ്വാമി സന്ദീപാനന്ദഗിരി നല്‍കിയത്. ‘സഖാവെന്നാല്‍ സുഹൃത്തെന്നാണ് സാരം സഖാക്കളേ’ എന്നായിരുന്നു അദ്ദേഹം തന്റെ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button