KeralaLatest NewsNews

വാഗമണിലെ നിശാ പാർട്ടി; യുവനടന്മാരെ വശീകരിച്ചിരുന്നത് കൊച്ചിയിലെ മോഡൽ, അന്വേഷണം സിനിമാ-സീരിയൽ രംഗത്തേക്ക്

പിടിയിലായ നടിക്ക് സംഘവുമായി നേരത്തെ മുതൽ ബന്ധം

വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ ലഹരി നിശാ പാർട്ടിക്കിടെ അറസ്റ്റിലായ മോഡൽ ലഹരി കടത്തിലെ മുഖ്യകണ്ണിയെന്ന് വിവരം. പിടിയിലായവരുടെ കയ്യിൽ നിന്ന് ലഭിച്ചത് ഏഴ് തരത്തിലുളള ലഹരി വസ്‌തുക്കളാണ്. കേസിലെ ഒമ്പതാം പ്രതിയും നടിയുമായ ബ്രിസ്‌റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെമുതൽ ബന്ധമുണ്ടെന്നാണ് വിവരം.

ബ്രിസ്റ്റിയെ കൂടാതെ വാഗമണിലെ പാർട്ടിയിൽ സിനിമാമേഖലയിലെ ചിലർ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവരാരും എത്തിച്ചേർന്നിരുന്നില്ല. സിനിമാ, സീരിയൽ രംഗത്തുള്ളവരെ ബ്രിസ്റ്റി സ്ഥലത്തെത്തിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. യുവനടന്മാർ അടക്കമുള്ളവരും സംശയത്തിന്റെ നിഴലിലാണുള്ളത്.

Also Read: ഐഎസ് ബന്ധം: കോഴിക്കോട് സ്വദേശിയുടെ രഹസ്യമൊഴിയെടുക്കാൻ എൻഐഎ

മോഡലിങ് രംഗത്ത് സജീവമായിരുന്ന ഇവരാണ് പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്. സിനിമാ, സിരിയൽ രംഗത്തുള്ളവരേയും ഇവർ നിശാ പാർട്ടികളിൽ പങ്കെടുപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാഗമണിൽ നടത്തിയതിനു സമാനമായ നിശാപാർട്ടികൾ മൂന്നാറിലും കൊച്ചിയിലും ഇക്കൂട്ടർ നടത്തിയിരുന്നതായി സൂചനയുണ്ട്. അന്വേഷണം ശക്തമാക്കി ഉദ്യോഗസ്ഥർ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button