News

ഡിസംബര്‍ 26 ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡിസംബര്‍ 26 ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് – 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

എന്‍എബിഎല്‍ അക്രഡിറ്റ് ചെയ്ത ഐസിഎംആര്‍ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് ആര്‍ടിപിസിആര്‍, ആര്‍ടി ലാംബ്, എക്സ്പ്രസ് നാറ്റ് പരിശോധനയ്ക്ക് വിധേയമാകാം.

ഡ്യൂട്ടിയില്‍ വിന്യസിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം കൂടുതലായതിനാല്‍, എല്ലാ തീര്‍ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍ടിപിസിആര്‍ അടിസ്ഥാനമാക്കി കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button