KeralaLatest News

മലയാളികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് ആഘോഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു .

തിരുവനന്തപുരം : മലയാളികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിണറായി ആശംസകള്‍ അറിയിച്ചത് . ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് ആഘോഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു .

നിലവില്‍ കേരളത്തില്‍ കൊറോണ കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് . അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ക്രിസ്തുമസ് ആശംസകള്‍ അറിയിച്ചിരുന്നു . സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഈ ക്രിസ്മസ് എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ അറിയിച്ചത്.

read also: തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി, അമിത് ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രിയും ബംഗാളിലേക്ക്

“യേശുദേവന്‍ പിറന്നതിന്റെ ആഘോഷമായ ക്രിസ്‌മസ്, ‘ഭൂമിയില്‍ സമാധാനം’എന്ന മഹത്തായ സന്ദേശത്തിലൂടെ നല്‍കുന്നത് അനുകമ്പയുടെയും സ്നേഹത്തിന്റെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യമാണ്”ആരിഫ് മുഹമ്മദ് ഖാൻ ആശംസിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button