News

സംസ്ഥാനത്തെ ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ മധ്യസ്ഥനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

തര്‍ക്കത്തിന് ഉടന്‍ പരിഹാരമാകുമെന്ന് സൂചന

കോഴിക്കോട്: സംസ്ഥാനത്ത് ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കം ഉടന്‍ പരിഹാരമാകുമെന്ന് സൂചന. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. അടുത്തയാഴ്ച ഇരുവിഭാഗങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. വെവ്വേറെ ദിവസങ്ങളില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ നേതൃത്വങ്ങളുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തുമെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

Read Also : കന്യാസ്ത്രീ വസ്ത്രം അഴിക്കാതെ സെഫി, രണ്ടാം രാത്രിയിലും ഉറക്കമില്ല: ഒറ്റയ്ക്ക് ഒരു സെല്ലിൽ കോട്ടൂരാൻ

മറ്റ് ക്രൈസ്തവസഭകളുമായും മോദി ചര്‍ച്ച നടത്തും. ജനുവരിയിലാണ് മറ്റു ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്താന്‍ മോദി തീരുമാനിച്ചിരിക്കുന്നത്. സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാരത്തിന് ഇടപെടാന്‍ നരേന്ദ്രമോദി തയ്യാറായതെന്ന് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button