Latest NewsNewsIndia

ജനങ്ങളുടെ അംഗീകാരത്തോടെ ബിജെപിയിൽ ചേർന്നത് ശരിയായ തീരുമാനമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത : ബംഗാളിൽ ബിജെപി അധികാരത്തിൽ വരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി.  മമത സർക്കാരിനെ വേരോടെ പിഴുതെറിയാൻ പശ്ചിമ ബംഗാൾ ജനത തയ്യാറായി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കാന്തിയിലെ മേച്ച്ഡ ബൈപ്പാസ് മുതൽ സെൻട്രൽ ബസ് സ്റ്റാന്റ് വരെ നടന്ന റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയിൽ ചേർന്നത് ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അംഗീകാരത്തോടെയാണ് താൻ ബിജെപിയിൽ ചേർന്നത്. ജനുവരി ഏഴിന് നന്ദിഗ്രാമിലേക്ക് താൻ മുഖ്യമന്ത്രി മമതാ ബാനർജിയെ ക്ഷണിക്കുകയാണ്. അവിടെ മുഖ്യമന്ത്രി പറയുന്നതിനെല്ലാം തൊട്ടടുത്ത ദിവസം താൻ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ അണിനിരന്ന റാലിയെ കൊടുങ്കാറ്റെന്ന് വിശേഷിപ്പിച്ച അധികാരി തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതോടെ സംസ്ഥാനം സുനാമിയ്ക്ക് സാക്ഷിയാകുമെന്നും കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button