COVID 19Latest NewsNewsIndia

കോവാക്‌സിൻ : ആശ്വാസ വാർത്തയുമായി ഭാരത് ബയോടെക്ക്

ഹൈദരാബാദ് : ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. കോവാക്‌സിന്‍ സ്വീകരിച്ചവരില്‍ ആന്റീബോഡികള്‍ ആറ് മുതല്‍ 12 മാസം വരെ നിലനില്‍ക്കുമെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി.

Read Also : വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ; 59,048 കോടി അനുവദിച്ച് മോദി സര്‍ക്കാര്‍ 

ഭാരത് ബയോടെക്ക് പുറത്തുവിട്ട ഗവേഷണ രേഖകളിലാണ് ആന്റീബോഡികള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് വ്യക്തമായിട്ടുള്ളത്.വാക്‌സിന്‍ എടുക്കുന്നതുമൂലം ഏതെങ്കിലും തരത്തിലുളള പ്രതികൂല ഫലം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും വാക്‌സിന്‍ പരീക്ഷണത്തിനിടെ പ്രതികൂല സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും കമ്ബനി വ്യക്തമാക്കി.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button