പാലക്കാട് നഗരസഭയിൽ ബിജെപിയുമായി ചില കോൺഗ്രസ് നേതാക്കൾ കൂട്ടുകച്ചവടം നടത്തിയത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായെന്ന് ഡിസിസി അധ്യക്ഷൻ വി കെ ശ്രീകണ്ഠൻ എംപി.
ഇത്തരം കൂട്ടുകച്ചവടക്കാരെ കോൺഗ്രസിന്റെ പടി കയറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍ ബിജെപി ഭരണസമിതിയുടെ അഴിമതിക്ക് ചൂട്ടുപിടിച്ച ചില കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനം വിശദമായി അന്വേഷിക്കും. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ പാർടി നിരീക്ഷണത്തിലായിരിക്കും. കൗൺസിലർമാർക്ക് മാത്രമല്ല ജയിപ്പിച്ചവർക്കും ഉത്തരവാദിത്തമുണ്ടെന്നും ശ്രീകണ്ഠൻ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..