23 December Wednesday

കേരളം രാജ്യത്തിന്‌ മാതൃക: ദേശീയ ന്യൂനപക്ഷ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 23, 2020


സ്വന്തം ലേഖകൻ
ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നിർവഹണത്തിൽ കേരളം രാജ്യത്തിന്‌ മാതൃകയെന്ന്‌ ദേശീയ ന്യൂനപക്ഷക്ഷേമ കമീഷൻ. സംസ്ഥാനത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തിയശേഷം ദേശീയ ന്യൂനപക്ഷ കമീഷൻ ഉപാധ്യക്ഷൻ ആത്തിഫ്‌ റഷീദാണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്‌. 

മലപ്പുറം ജില്ലയിൽ പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകളുടെ പുരോഗതി കേന്ദ്രസംഘം നേരിട്ട്‌ വിലയിരുത്തിയിരുന്നു. പൊന്നാനി നഗരസഭയിലെ തെയ്യങ്ങാട് ഗവ. എൽപിഎസ്‌, തൃക്കാവ് ഗവ. എച്ച്‌എസ്‌എസ്‌, കടവനാട് ജിഎൽപിഎസ്‌, പൊന്നാനി ടൗൺ ജിഎംഎൽപിഎസ്‌ എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്. ഈ സ്‌കൂളുകളുടെ പ്രവർത്തനം അനുകരണീയ മാതൃകയാണെന്ന്‌ ആത്തിഫ്‌ റഷീദ്‌ പറഞ്ഞു. സ്വകാര്യ സ്‌കൂളുകൾപോലും ഈ നിലവാരത്തിലേക്ക്‌ എത്തില്ല. ഇത്തരത്തിൽ 12 പദ്ധതിയാണ്‌ സംസ്ഥാനത്ത്‌ പൂർത്തിയാകുന്നത്‌.

ജിപിഎസ്‌ മാപ്പിങ്‌ വഴി വഖഫ്‌ ആസ്തികളുടെ ഡിജിറ്റലൈസേഷൻ പുരോഗമിക്കുകയാണ്‌. കേരളത്തിൽ 28 ശതമാനം പൂർത്തിയായി.

ദേശീയ ശരാശരി 20 ശതമാനമാണ്‌. കേരളം, തമിഴ്‌നാട്‌, ലക്ഷദ്വീപ്‌, ആൻഡമാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹജ്ജുയാത്രികരുടെ യാത്രാകേന്ദ്രമായി കൊച്ചിയെ നിശ്‌ചയിച്ചതായും അദ്ദേഹം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top