Latest NewsNewsIndia

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് ശപഥവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി

ശ്രീനഗർ : തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന ശപഥവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് മെഹബൂബ പറഞ്ഞു.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുപ്കർ സഖ്യം തുടരുമോ എന്ന ചോദ്യത്തോടായിരുന്നു മെഹബൂബയുടെ പ്രതികരണം.

Read Also : കിസാന്‍ സമ്മാന്‍ നിധി : കര്‍ഷകര്‍ക്ക് 18,000 കോടി രൂപ വിതരണം ചെയ്യാനൊരുങ്ങി മോദി സർക്കാർ 

തെരഞ്ഞെടുപ്പിലേറ്റ പരാജയം പ്രചോദനകരമെന്ന് പറഞ്ഞ മെഹ്ബൂബ, ആർട്ടിക്കിൽ 370 റദ്ദാക്കുന്നതിനായുള്ള കഠിന പ്രയത്‌നം തുടരുമെന്നും വ്യക്തമാക്കി. എതിരാളികളാണെങ്കിലും ജമ്മു കശ്മീരിനായി ഒന്നിച്ച് നിൽക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ കാര്യം മാത്രമല്ല, മറിച്ച് നഷ്ടമായ അമിതാധികാരം തിരികെ കൊണ്ടുവരുന്ന കാര്യത്തെ കുറിച്ചു കൂടിയാണ് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചിരുന്ന് കാര്യങ്ങൾ ചർച്ചചെയ്യുമെന്നും മെഹബൂബ കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button