കൊച്ചി> നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ ശുപാർശ നിരാകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്‌ടിക്കുന്നതെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ഗവർണർ ഭരണഘടനക്ക് അനുസൃതമായാണ് പ്രവർത്തിക്കേണ്ടത്.
നിയമസഭ ചേരാൻ തീരുമാനിക്കേണ്ടത് സർക്കാരാണ്. നിയമസഭയുടെ കാര്യപരിപാടികൾ നോക്കുന്ന സമിതിയുണ്ട്. അവർ അക്കാര്യങ്ങൾ നോക്കിക്കൊള്ളും. ഗവർമെൻറിന്റെ നിയമനിർമ്മാണങ്ങളും ജനകീയ വിഷയങ്ങളും നിയമസഭ ചർച്ചചെയ്യും
നിയമസഭയിൽ എന്തുചെയ്യാൻ പോകുകയാണെന്ന് ഗവർണറേ അറിയിക്കേണ്ടതില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..