COVID 19KeralaLatest NewsNews

​ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

തൃശ്ശൂർ: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തൃശൂർ ജില്ല കളക്ടർ ഉത്തരവ് നൽകിയിരിക്കുന്നു. വെർച്ച്വൽ ക്യൂ വഴി പ്രതിദിനം 2000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതി നൽകു.

10 വയസിന് താഴെയും 60 വയസിന് മുകളിലും ഉള്ളവർക്ക് ദർശനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ക്ഷേത്രത്തിൽ വച്ച് ദിവസം 25 വിവാഹങ്ങൾ മാത്രം നടത്താനാണ് അനുമതി നൽകിയത്. ഒരു വിവാഹ സംഘത്തിൽ പരമാവധി 12 പേർ മാത്രമേ പാടുള്ളു. ഇവർ എല്ലാവരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ദർശനത്തിനെത്തുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് ഇതാദ്യമായാണ് ഭക്തർക്ക് കൊ വിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button