23 December Wednesday

പ്രകൃതിയെയും സകല ജീവജാലങ്ങളേയും കുറിച്ച് എന്നും കരുതല്‍: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 23, 2020

തിരുവനന്തപുരം> മണ്ണിനും മനുഷ്യര്‍ക്കും മാനവികതയ്ക്കും പ്രകൃതിക്കും വേണ്ടി ജീവിച്ച എഴുത്തുകാരിയായിരുന്നു സുഗതകുമാരിയെന്ന് ഡിവൈഎഫ്‌ഐ. പ്രകൃതിയെക്കുറിച്ചും അതിലെ സകല ജീവജാലങ്ങളെക്കുറിച്ചും എന്നും കരുതലുണ്ടായിരുന്നു ടീച്ചറുടെ വാക്കുകളില്‍. മാതൃഭാഷയുടെ സംരക്ഷണത്തിനുവേണ്ടി പ്രയത്നിച്ച വ്യക്തിത്വം.

 വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജീവിതം കവിതയ്ക്കുവേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം, ഭാഷാ സംരക്ഷണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിലാരംബരായ സഹജീവികള്‍ക്കുവേണ്ടിയും നിരന്തരം ശബ്ദമുയര്‍ത്തിയ മനുഷ്യസ്നേഹി.

 സാഹിത്യത്തേയും സാമൂഹ്യപ്രവര്‍ത്തനത്തെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോയ സുഗതകുമാരി മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരിയായി മാറി. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സാഹിത്യലോകത്തിന് മുന്നില്‍ തുറന്നിട്ട മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സുഗതകുമാരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്  പ്രസ്താവനയില്‍ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top