മറ്റത്തൂര്‍ > നിശ്ചലമായ സംഘടനാ സംവിധാനത്തിലും നേതാക്കളുടെ ധിക്കാരനടപടികളിലും പ്രതിഷേധിച്ച് തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടരാജി. പുതുക്കാട് മണ്ഡലം, മറ്റത്തൂര്‍ ബ്ലോക്ക് ഭാരവാഹികളായ 23 പേരാണ് ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവച്ചെത്. ഡിസിസി പ്രസിഡന്റ്, പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ്, മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് എന്നിവര്‍ക്ക് ഇവര്‍ രാജിക്കത്ത് നല്‍കി.
ത്രിതല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മറ്റത്തൂരില്‍ അഞ്ച് സീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ എട്ട് സീറ്റ് ഉണ്ടായിരുന്നു. വെറും ഡമ്മികളായി ഭാരവാഹിത്വം വഹിക്കുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് രാജിവെച്ചവര്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സംഘടനാ സംവിധാനം പ്രവര്‍ത്തനക്ഷമമല്ലാതാക്കിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ധാര്‍ഷ്ട്യവും ആണ് പരാജയത്തിന് പിന്നിലെന്നും അത് മൂലമാണ് തങ്ങള്‍ രാജിവയ്ക്കുന്നതെന്നും കത്തില്‍ പറയുന്നു. രാജി വാര്‍ത്ത ശരിയാണെന്ന് ബ്ലോക്ക് സെക്രട്ടറി ബെന്നി തൊണ്ടുങ്ങല്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..