KeralaLatest NewsNews

തിരുവനന്തപുരത്ത് അഞ്ച് ലക്ഷം രൂപയും യന്ത്രവുമായി കള്ളനോട്ടടി സംഘം പിടിയില്‍

തിരുവനന്തപുരം: കാട്ടായിക്കോണത്ത് കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. പ്രതികളിൽ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി.

Read Also : ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലെത്തിയ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മംഗലപുരം തോന്നയ്ക്കൽ സ്വദേശി ആഷിഖ് ആണ് പിടിയിലായ പ്രധാനപ്രതി. 200, 500 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.

ആഷിഖ് പോത്തൻകോട് കാട്ടായിക്കോണത്ത് വാടകവീടെടുത്താണ് കള്ളനോട്ട് അടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വർക്കലയിൽ നിന്ന് കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ട് പേരിൽ നിന്നാണ് പൊലീസിന് കള്ളനോട്ടടി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button