23 December Wednesday

ടോക്യോ പൊള്ളും! ഒളിമ്പിക്‌സിന്‌ ചെലവ്‌ കൂടും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 23, 2020


ടോക്യോ
അടുത്തവർഷത്തെ ഒളിമ്പിക്‌സ്‌ മേളയ്‌ക്ക്‌ ചെലവ്‌ കൂടും. ഉദ്ദേശിച്ചതിനെക്കാൾ 22 ശതമാനം ചെലവ്‌ കൂടുമെന്നാണ്‌ സംഘാടകർ അറിയിച്ചത്‌. കോവിഡ്‌ പടരുന്ന സാഹചര്യം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രമായി ഏകദേശം 6600 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌. ഒരുലക്ഷം കോടി രൂപയ്‌ക്ക്‌ മുകളിലായിരിക്കും ആകെ ചെലവ്‌.

കോവിഡ്‌ കാരണമാണ്‌ ഈ വർഷം നടക്കേണ്ട മേള അടുത്തവർഷത്തേക്ക്‌ മാറ്റിവച്ചത്‌. ജൂലൈ 23 മുതൽ ആഗസ്‌ത്‌ എട്ടുവരെയാണ്‌ പുതുക്കിയ തീയതി. എന്നാൽ കോവിഡ്‌ മാറാത്ത സാഹചര്യത്തിൽ സംഘാടകർക്ക്‌ മേള നടത്തുന്നത്‌ ബുദ്ധിമുട്ടാകും. വാക്‌സിനിലാണ്‌ പ്രതീക്ഷ.

എന്ത്‌ വിലകൊടുത്തും ഒളിമ്പിക്‌സ്‌ നടത്തുമെന്നായിരുന്നു ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ പ്രതികരിച്ചത്‌. അതിനിടെ പ്രഖ്യാപിച്ച സമയത്ത്‌ നടത്താനായില്ലെങ്കിൽ ഒളിമ്പിക്‌സ്‌ റദ്ദാക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതിയും സംഘാടകസമിതിയും വ്യക്തമാക്കി. സ്‌പോൺസർഷിപ്പിലൂടെ പരമാവധി വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ സംഘാടകസമിതി.  മാറ്റിവച്ചതിലൂടെ തന്നെ വലിയ സാമ്പത്തിക ബാധ്യതയായിട്ടുണ്ട്‌. കോവിഡ്‌ മാറാത്ത സാഹചര്യത്തിൽ കാണികൾക്ക്‌ പ്രവേശനം നൽകുന്ന കാര്യത്തിലും തീരുമാനമായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top