Latest NewsNewsIndia

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങാത്തതില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടും ഇന്ത്യയില്‍  തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം ട്വറ്ററിലൂടെ പറഞ്ഞു.

’23 ലക്ഷം ആളുകള്‍ക്ക് ഇതിനോടകം കോവിഡ് വാക്‌സിന്‍ ലഭ്യമായി കഴിഞ്ഞു. ചൈന, യുഎസ്, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വിതരണം ആരംഭിച്ചു. ഇന്ത്യയില്‍ എന്ത് വരും മോദി ജീ’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 

അതേസമയം ഓക്‌സ്ഫഡ് അസ്ട്രസെനക്ക കോവിഡ് വാക്‌സിന് അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ഭാരത് ബയോടെക്, ഫൈസര്‍ എന്നിവരുടെ വാക്‌സിനും അടിയന്തര ഉപഭോഗത്തിനുള്ള അംഗീകാരത്തിനായി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button