ബെർലിൻ
ബയോൺടെക്കിന്റെ വാക്സിൻ കോവിഡിന്റെ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് സിഇഒ ഉഗർ സഹിൻ. എന്നിരുന്നാലും കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് യൂറോപ്യൻ യൂണിയൻ അനുമതി നൽകിയതിനെ തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലണ്ടനിൽ വ്യാപിക്കുന്ന ജനിതകമാറ്റം വന്നതും അതിവ്യാപനശേഷിയുള്ളതുമായ വൈറസിന്റെ പ്രോട്ടീൻ ഘടന 99 ശതമാനവും പഴയതിന് സമാനമാണ്. അതിനാൽ വാക്സിൻ ഇതിനെയും ചെറുക്കും. വിശദ പഠനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ രണ്ടാഴ്ച വേണം. അത് വിശകലനം ചെയ്താൽ കൂടുതൽ തീർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫൈസർ–- ബയോൺടെക് വാക്സിന് 45 രാജ്യങ്ങളിൽ ഉപയോഗത്തിന് അനുമതിയായിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റിയയച്ച് വരുന്നു. വാക്സിനിൽ മാറ്റം വരുത്തണമെന്ന് തെളിഞ്ഞാൽ വൻനഷ്ടമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..