News

നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതില്‍ ഒരതിര് വേണം

എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് നേരെ പരിഹാസവുമായി മന്ത്രി കെ.ടി.ജലീല്‍

തിരുവനന്തപുരം: നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതില്‍ ഒരതിര് വേണം, എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് നേരെ പരിഹാസവുമായി മന്ത്രി കെ.ടി.ജലീല്‍. 2021 ല്‍ ലീഗിന് ഭരണം പിടിക്കാനായില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയിലേക്ക് പോകുമോ എന്ന് പരിഹസിച്ചുകൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്. ഫെയ്സ്ബുക്കിലൂടെ യായിരുന്ന മന്ത്രിയുടെ പരിഹാസം.

യുഡിഎഫിന്റെ ഹെഡ്മാഷായി പ്രതിപക്ഷ നേതാവാകനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും, പടച്ചവനെ പേടിയില്ലെങ്കില്‍ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടെയെന്നും അദേഹം ചോദിച്ചു. നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതില്‍ ഒരതിരു വേണമെന്നും കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയുമെന്നും ജലീല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെ പരിഹസിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എയായി ജയിച്ചു വന്നാല്‍ പ്രതിപക്ഷനേതാവാകാനുള്ള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ലെന്നായിരുന്നു റിയാസിന്റെ പ്രതികരണം.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button