കോഴിക്കോട് > ഭാഷക്കെന്നതിനൊപ്പം പ്രകൃതിക്കായും തുടിച്ച കാവ്യമനസായിരുന്നു സുഗതകുമാരിയുടേതെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. പ്രകൃതിക്കായി ഭൂമിക്കായി ഭാഷക്കായി നിലകൊണ്ട ജീവിതമാണവരുടേത്. മലയാളത്തില്‍ പ്രകൃതിക്കായി പരിസ്ഥിതിക്കായി ഇത്രേൃറെ വാദിച്ച, വേദനിച്ച മറ്റൊരു എഴുത്തുകാരിയെ ചൂണ്ടിക്കാട്ടാനാകില്ല. എന്നും പ്രകൃതിയെ സംരക്ഷിക്കാനുള്ള ഇടപെടലായിരുന്നു അവര്‍ തുടര്‍ന്നുവന്നതെന്നും എംടി പറഞ്ഞു.
നമ്മുടെ പുഴകളെ, മലകളെ നഷ്ടമാകുന്നതിനലുള്ള വല്ലാത്ത ഉല്‍ക്കണ്ടകള്‍ അവര്‍ കവിതയില്‍ മാത്രമല്ല പ്രവൃത്തിയിലും പ്രതിഫലിപ്പിച്ചുകാലഘട്ടത്തിന്റെ വേദനകളും വിഷമങ്ങളും അവര്‍ എന്നും ഏറ്റെടുത്തു. കാട് നശിപ്പിക്കുന്നതിനെ , കുന്നിടിച്ചില്ലാതാക്കുന്നതിനെ, പുഴകളെ വിഷമയമാകകുന്നതിനെ ഒക്കെ അവര്‍ എതിര്‍ത്തു. നിസഹായയാകാതെ പ്രതിഷേധിച്ചു. കവിത എഴുതിയും പ്രതികരിച്ചും പ്രവര്‍ത്തിച്ചും സജീവമായൊരു ജീവിതമായിരുന്നു സുഗതകുമാരിയുടേത്.
പ്രകൃതിയോടുള്ള നമ്മുടെ മോശം സമീപനം മാറാത്തതിലുള്ള വേദന എന്നും അവര്‍ പങ്കിട്ടിരുന്നു. വേദനകള്‍ അനുഭവിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള വ്യാകുലതകളായിരുന്നു ആ മനസിലെന്നും.അവര്‍ക്കെന്ത് ആശ്വാസം, പരിഹാരമെന്നായിരുന്നു എന്നും ചിന്ത. കേരളത്തിന്റെ പ്രകൃതിയെ എന്നും പച്ചപ്പില്‍ കാണുക എന്നതായിരുന്നു അവരുടെ വലിയമോഹം. വലിയ അടുപ്പമായിരുന്നു അവരുമായി. അടുത്ത സ്നേഹിതയാണ്. സഹോദരിയാണ്. വല്ലാത്ത നഷ്ടമാണുണ്ടായിരിക്കുന്നതെന്നും എംടി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..