Latest NewsNewsInternational

ബൈക്ക് ഇടിച്ചു പരിക്കേറ്റ ആനയ്ക്ക് സിപിആര്‍ നല്‍കി രക്ഷപ്പെടുത്തി യുവാവ്

ആനയ്ക്ക് 10 മിനിറ്റിനു ശേഷം എഴുന്നേറ്റു നില്‍ക്കാന്‍ സാധിച്ചു

ബാങ്കോക്ക് : തായ്ലന്‍ഡില്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു പരിക്കേറ്റ ആനയുടെ ജീവന്‍ രക്ഷിച്ച് യുവാവ്. രക്ഷാപ്രവര്‍ത്തകനെന്ന നിലയില്‍ 26 വര്‍ഷത്തെ തന്റെ കരിയറില്‍ മന ശ്രീവതെ നിരവധി ജീവനുകള്‍ രക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആദ്യമായിട്ടാണ് ആനയെ കാര്‍ഡിയോപള്‍മോണറി റീസെസറ്റേഷന്‍ (സിപിആര്‍) നടത്തി അദ്ദേഹം രക്ഷപ്പെടുത്തുന്നത്.

അദ്ദേഹം അവധിയില്‍ ആയിരുന്ന ഞായറാഴ്ച ദിവസമാണ് സഹായത്തിനായി അപ്രതീക്ഷിത വിളി വന്നത്. ചന്തബൂരിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു കൂട്ടം കാട്ടാനകള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കുട്ടി ആനയെ മോട്ടോര്‍ സൈക്കിള്‍ ഇടിക്കുന്നത്. കുട്ടി ആനയുടെ അരികില്‍ കിടത്തി മന രണ്ട് കൈ കൊണ്ട് സിപിആര്‍ നല്‍കുന്നതും പരിക്കേറ്റ മോട്ടോര്‍ സൈക്കിള്‍ യാത്രികനെ ശുശ്രുഷിക്കുന്ന അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരേയും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയ ഒരു വീഡിയോയില്‍ കാണാം.

ആനയ്ക്ക് 10 മിനിറ്റിനു ശേഷം എഴുന്നേറ്റു നില്‍ക്കാന്‍ സാധിച്ചു. തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുകയും ചെയ്തു. കുട്ടി ആന വീണ്ടും അമ്മയുമായി ഒന്നിക്കുമെന്ന പ്രതീക്ഷയോടെ രക്ഷാപ്രവര്‍ത്തകര്‍ അവിടുന്ന് മടങ്ങി. എന്നാല്‍, കുട്ടി ആനയുടെ കരച്ചില്‍ കേട്ട് അമ്മയും ആനക്കൂട്ടവും തിരിച്ചെത്തിയതായി മന പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button