Latest NewsNewsIndia

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് കത്തയയ്ക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കും വരെ സന്ദര്‍ശനം മാറ്റിവെക്കാന്‍ എംപിമാർ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കര്‍ഷക നേതാവ് കുല്‍വന്ത് സിങ് സന്ധു പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കേന്ദ്ര സര്‍ക്കാര്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കത്തയയ്ക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളിന്മേല്‍ എന്ത് തീരുമാനം എടുക്കണമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗം ചര്‍ച്ച ചെയ്തു. ഡിസംബര്‍ 26, 27, 28 തീയതികളില്‍ ഹരിയാനയിലെ ടോള്‍ പ്ലാസകള്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 25, 26 തീയതികളില്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ പഞ്ചാബി സമൂഹം പ്രതിഷേധ പ്രകടനം നടത്തും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button