KeralaLatest NewsNews

മരണക്കിണറുകളാകുന്ന കന്യാസ്ത്രി മഠങ്ങൾ; സിസ്റ്റർ അഭയ മുതൽ ദിവ്യ വരെ

1987 മുതൽ അഭയ കേസിൻ്റെ വിധി വരുന്ന 33 വർഷങ്ങൾക്കിടയിൽ കേരളത്തിലെ കന്യാസ്ത്രി മഠങ്ങളില്‍ കൊല്ലപ്പട്ട സന്യാസിനികളുടെ എണ്ണം 16

വൈകി എത്തുന്ന നീതി നീതിനിഷേധമാണ്.നീണ്ട 28 കൊല്ലത്തെ സമാനതകളില്ലാത്ത നിയമപോരാട്ടങ്ങൾക്കും നീതി നിഷേധത്തിനും ശേഷം സിസ്റ്റർ അഭയക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണ് എന്ന് വിധി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധി പറഞ്ഞിരിക്കുന്നു. 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയ കോട്ടയം പയസ് ടെൻത് കോൺവെൻ്റ് അന്തേവാസിനിയും ബി.സി.എം കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ സിസ്റ്റർ അഭയയെ കോൺവെൻ്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ദുരൂഹ സാഹചര്യത്തിൽ കന്യാസ്ത്രികളിൽ ആദ്യ പേരല്ല സിസ്റ്റർ അഭയയുടേത്; അവസാനപേരും.

Also related: സത്യം മൂടിവെയ്ക്കാനാകില്ല, അഭയയ്ക്ക് നീതി; കേസിന്റെ നാൾ വഴികൾ

കേരളത്തിലെ കന്യാസ്ത്രി മഠങ്ങൾ മരണക്കിണറുകളായി മാറാൻ തുടങ്ങിയത് 1987 മുതൽ അഭയ കേസിൻ്റെ വിധി വരുന്ന 33 വർഷങ്ങൾക്കിടയിൽ കേരളത്തിലെ കന്യാസ്ത്രി മഠങ്ങളില്‍ കൊല്ലപ്പട്ട സന്യാസിനികളുടെ എണ്ണം 16 ആണ്. ഇവരിൽ ഭൂരിഭാഗം പേരെ കോൺവൻ്റിനോട് ചേർന്ന കുളത്തിലോ കിണറ്റിലോ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രിസ്ത്യൻ സഭകളുടെ രാഷ്ട്രീയ സ്വാധീനത്തിലും പണക്കൊഴുപ്പിലും ലോക്കൽ പോലീസ് എല്ലാ കേസുകളും ആത്മഹത്യ എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് പതിവ്. ഇവയെല്ലാം ആത്മഹത്യകളാണ് എങ്കിൽ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന്  പരിശോധിക്കാന്‍ സഭാനേതൃത്വങ്ങളും തയ്യാറാവുന്നില്ല. ഇത് തന്നെ വിരൽ ചൂണ്ടുന്നത് ക്രിസ്ത്യൻ പുരോഹിതൻമാർക്ക് ഈ കേസുകളിൽ ഉള്ള പങ്കിലേക്കാണ്. ലോക്കൽ പോലീസും സഭയും അത്തരത്തിൽ എഴുതിത്തള്ളിയ ഒരു കേസിലാണ് ഇന്ന് സുപ്രധാന വിധി വന്നിരിക്കുന്നത്.

Also related: അഭയ കേസ് വിധി; പ്രതികരിക്കാനില്ലെന്ന് സഭാ നേതൃത്വം

തുടർച്ചയായി മഠങ്ങൾ മരണ നിലങ്ങൾ ആകുമ്പോൾ അതിനെല്ലാം നേരെ കണ്ണടയ്ക്കുന്ന സഭാനേതൃത്വത്തിന് ഇതിലുള്ള പങ്കു വളരെ വലുതാണ്. കേരളത്തിലെ ക്രിസ്തീയ സഭകളിൽ നിരവധി ഫാദർ തോമസ് കോട്ടൂരാൻമാരും സിസ്റ്റർ സെഫിമാരും ഇപ്പോഴും വിലസുന്നു. അവരെയെല്ലാം സംരക്ഷിക്കുന്നത് സഭാനേതൃത്വമാണ് എന്നതാണ് ഏറ്റവും ദൗർഭാഗ്യകരം.

Also related: അഭയയ്ക്ക് നീതി; വിധി കേട്ട് കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി, ഭാവവ്യത്യാസമില്ലാതെ ഫാദർ തോമസ്

കേരളത്തിലെ വിവിധ കന്യാസ്ത്രി മഠങ്ങളില്‍1987 മുതൽ കൊല്ലപ്പെട്ട കന്യാസ്ത്രികളുടെ പേരുകൾ ഒന്ന് പരിശോധിക്കാം. മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ (1987),
കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല (1990),പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ (1992),കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി (1993) ,പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ് (1994) ,പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി (1998), കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ് (1998), പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി (2000), റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ് (2006), കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ (2006), കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ (2008), തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി (2011), പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല (2015), വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ (2015), കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു.(2018), തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ പി ജോണ്‍ (2020)

Also related: സത്യസന്ധമായി അന്വേഷിച്ചതിന്റെ തെളിവാണ് കോടതിയുടെ വിധി; കണ്ണീരോടെ വർഗീസ് പി തോമസ്

സിസ്റ്റർ അഭയക്ക് വൈകിയാണെങ്കിലും നീതി ലഭിക്കുമ്പോൾ കൂട്ടക്കൊലകളുടെ ചരിത്രം പേറുന്ന, കുറ്റവാളികൾ സ്വതന്ത്രരായി ഇപ്പോഴും വിലസുന്ന, കൃസ്ത്യൻ മഠങ്ങളിലെ കിണറുകളിൽ നിന്നും നീതി നിഷേധത്തിൻ്റെ തേങ്ങലുകള്‍ ഒന്ന് ചെവിയോർത്താൽ നമുക്ക് കേൾക്കാം. മതമേലധ്യക്ഷൻമാർക്കും സഭകൾക്കും പാദസേവ ചെയ്യുന്ന മാറി മാറി വരുന്ന സർക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും ഉള്ളപ്പോൾ ഈ ലിസ്റ്റ് അവസാനിക്കാൻ പോകുന്നില്ല എന്നതാണ് യഥാർത്ഥ്യം. ക്രിസ്തീയ സഭകളുടെ പണക്കൊഴുപ്പിലും സ്വാധീനത്തിലും കുറ്റവാളികൾ രക്ഷപ്പെട്ടുകൊണ്ടുമിരിക്കാം. ഒരു അഭയക്ക് മാത്രമാണ് നീതി കിട്ടിയത് നിരവധി അഭയമാർ നിതി നിഷേധത്തിൻ്റെ ഇരകളായി മഠങ്ങളിലെ കിണറുകളിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. അവർക്കും വേണ്ടേ നീതി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button