COVID 19Latest NewsNewsInternational

കൊവിഡ് വകഭേദം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലണ്ടൻ : കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച ബ്രിട്ടണിൽ സ്ഥിതി നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന.പുതിയ കൊറോണ വൈറസ് കൂടുതൽ മാരകമാണെന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Read Also : ജീവൻ നിലനിർത്താൻ പന്നിയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഹറാമാകില്ലെന്ന് മുസ്ലീം മതപുരോഹിതൻ

നിലവിലെ സ്ഥിതി നമ്മുടെ നിയന്ത്രണത്തിന് അതീതമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി ചീഫ് മൈക്കൽ റയാൻ വ്യക്തമാക്കി. എങ്കിലും കാര്യങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ലോക്ഡൌൺ പ്രഖ്യാപിച്ചു കഴിഞ്ഞു. വൈറസിൻറെ പുതിയ രൂപത്തെ നേരിടാൻ സർക്കാർ പ്രതിരോധ നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും ബ്രിട്ടൻ ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button