പാനൂർ> തൃശൂർ അഞ്ചേരി സൈമൺ ബ്രിട്ടോ സുഹൃദ് കൂട്ടായ്മയുടെയും കെ എ മാധവൻ സ്മാരക വായനശാലയുടെയും സൈമൺ ബ്രിട്ടോ സ്മാരക പുരസ്കാരം കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന് സമർപ്പിച്ചു. പതിനായിരം രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്ന പുരസ്കാരം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നൽകി. സംസ്ഥാന കമ്മിറ്റിയംഗം എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി.
ചൊക്ലി മേനപ്രത്തെ പുതുക്കുടി വീട്ടിലെത്തി, സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറിന്റെയും മകൾ കയീനിലയുടെയും അവാർഡ് കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് പുരസ്കാരം സമർപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..