KeralaCinemaMollywoodLatest NewsNewsEntertainment

“ശശി തരൂർ കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാകും” : നടൻ പ്രതാപ് പോത്തന്‍

തിരുവനന്തപുരം: ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിര്‍മ്മാതാവുമായ‌ പ്രതാപ്.കെ പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

Read Also : കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നൽകുന്ന കാര്യത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ

കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് സാധിക്കുമെന്ന് പ്രതാപ് പോത്തന്‍ പറഞ്ഞു . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂരിന് പിന്തുണയുമായി പ്രതാപ് പോത്തന്‍ രംഗത്ത് എത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം അടക്കം ചര്‍ച്ചയാകുമ്ബോഴാണ് സിനിമ ലോകത്ത് നിന്നും ഒരു അഭിപ്രായം എത്തുന്നത്. ‘ഞാന്‍ ചിന്തിക്കുന്നത് ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്, അദ്ദേഹത്തിന്‍റെ കേരളത്തിന്റെ ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാകുവാനും സാധിക്കും’ – പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.‌

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button