KeralaLatest NewsEntertainment

വീട്ടുകാർ സമ്മതിച്ചു; കാത്തിരിപ്പിന് വിരാമമിട്ട് എലീന പടിക്കലിന് പ്രണയസാഫല്യം

ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും രണ്ടു മതത്തില്‍ നിന്നുള്ളവരായതിനാല്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

പ്രശസ്ത അവതാരകയും സീരിയൽ നടിയും ബിഗ് ബോസ് താരവുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായര്‍ ആണ് വരന്‍. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരുടെയും വിവാഹം. ആറു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും രണ്ടു മതത്തില്‍ നിന്നുള്ളവരായതിനാല്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

read also: യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ബിജെപി നേതാവിനെ: കോൺഗ്രസിന്റെ മണ്ടത്തരം

ഇതിനെ തുടർന്ന് ഇരുവരും കാത്തിരിക്കുകയായിരുന്നു ബിഗ് ബോസ് ഷോക്കിടെ എലീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്നു തീരുമാനിച്ചിരുന്നതായും എലീന പറഞ്ഞിരുന്നു. ഇപ്പോൾ വീട്ടുകാർ സമ്മതിച്ചതിന്റെ സന്തോഷത്തിലാണ് എലീന.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button