21 December Monday

പോരാട്ടഭൂമിയിലേക്ക് മഹാരാഷ്ട്രയിലെ കര്‍ഷകരും; നാസിക്കില്‍ നിന്ന് കിസാന്‍സഭയുടെ വാഹനജാഥ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 21, 2020

മുംബൈ > അതിശൈത്യത്തിലും ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷകപ്പടയില്‍ അണിചേരാന്‍ മഹാരാഷ്ട്രയിലെ കര്‍ഷകരുമെത്തുന്നു. അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് ഡല്‍ഹിയിലേക്ക് വാഹനജാഥ ആരംഭിച്ചു. മഹാരാഷ്ട്രയിലെ 21 ജില്ലയില്‍നിന്നുള്ള കര്‍ഷകരാണ് നൂറുകണക്കിനു വാഹനങ്ങളിലായി ജാഥയില്‍ പങ്കെടുക്കുന്നത്.

കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, ജെ പി ഗാവിത്, കിസാന്‍ ഗുജര്‍, ഡോ. അജിത് നവാലെ എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മൂന്ന് കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജാഥ.

മധ്യപ്രദേശ്, രാജസ്ഥാന്‍ വഴി ജാഥ ഡല്‍ഹിയിലേക്ക് നീങ്ങും. രാവിലെ നാസിക് ഗോള്‍ഫ് ക്ലബ് മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് എംപി സംസാരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top