COVID 19KeralaLatest NewsNews

തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നു . എറണാകുളം അടക്കം ചില ജില്ലകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആര്‍ പരിശോധനയിലാണ് കോവിഡ് രോഗം സ്ഥിരികരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കുകയുണ്ടായത് .

ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക റിട്ടേണിങ് ഓഫിസര്‍മാര്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറേണ്ടതുണ്ട്. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ചെലവില്‍ പരിശോധന നടത്തുന്നതാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്ന പല പ്രമുഖ നേതാക്കളും കോവിഡ് രോഗ ബാധിതരായതോടെ സമ്പർക്കത്തിലൂടെ വന്നവരും വോട്ടര്‍മാരും അടക്കം ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്‍കി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button