Latest NewsNewsCrime

ഡൽഹിയിൽ 14 കാരിയെ പീഡിപ്പിച്ച സംഭവം; 17കാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വീണ്ടും ഞെട്ടിച്ച് മറ്റൊരു ബലാത്സംഗം കൂടി. ഇത്തവണ വീട്ടുജോലിക്കാരിയായ 14കാരിയാണ് പീഡനത്തിന് ഇരയായിരിക്കുന്നത്. 17കാരനും മറ്റു മൂന്ന് പേരും ചേര്‍ന്നാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. നാലുപ്രതികളയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്.

തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥലത്ത് വച്ചാണ് 17കാരനെ പരിചയപ്പെട്ടത്. ഒരു മാസം മുന്‍പ് പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥലത്തെ ജോലി 17കാരന്‍ ഉപേക്ഷിച്ചിരുന്നു. പുതിയ ജോലി സ്ഥലത്ത് വരാന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് സ്ഥലത്തെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായിരിക്കുന്നത്.

വീട്ടുജോലിക്കാര്‍ താമസിക്കുന്ന സ്ഥലത്ത് വച്ചാണ് പെണ്‍കുട്ടിയെ 17കാരന്‍ പീഡിപ്പിച്ചത്. 18,20,30 വയസുള്ള മറ്റു കൂട്ടാളികളുടെ സഹായത്തോടെയായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസിന് ലഭിച്ച ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button