കൊൽക്കത്ത
കോവിഡ് നിയന്ത്രണവിധേയമായാൽ വിവാദ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ രൂപീകരിക്കണം. കോവിഡ് സാഹചര്യത്തിൽ അത്രവലിയ പ്രക്രിയ നടപ്പാക്കാനാവില്ല.
കോവിഡ് വാക്‌സിൻ വിതരണം തുടങ്ങിയശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിലെ സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. തൃണമൂൽ കോൺഗ്രസിന് ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ കഴിഞ്ഞില്ല. ബംഗാളിലെ ക്രമസമാധാനനില വഷളായി.
ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്‌ക്കെതിരെ കല്ലേറുണ്ടായ സംഭവത്തിൽ സുരക്ഷാ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..