News

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. തിരുവനന്തപുരം പട്ടം പ്ലാമൂടില്‍ രാത്രി 9.45ഓടെയാണ് സംഭവം നടന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. കാറിന്റെ മുന്‍ഭാഗത്ത് ബോണറ്റിന്റെ ഭാഗത്ത് നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഒട്ടും താമസിയാതെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു.

Read Also : കേരളത്തില്‍ നിന്നുള്ള സമുന്നത നേതാവിന് കേന്ദ്രമന്ത്രിഭയിലേയ്ക്ക് നറുക്ക്

തിരുനെല്‍വേലി സ്വദേശി അന്തോണി സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. ഇരുപത് മിനിറ്റിലേറെ സമയമെടുത്താണ് ഫയര്‍ ഫോഴ്സ് തീയണച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് കാറിലുള്ളവരൈ പുറത്തിറക്കിയത്. കാര്‍ 90 ശതമാനവും കത്തിനശിച്ചിട്ടുണ്ട്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button