21 December Monday

‘മോഡി സന്ദര്‍ശിക്കേണ്ടത് സമരകേന്ദ്രങ്ങള്‍’ : കെ കെ രാഗേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 21, 2020


ന്യൂഡൽഹി
ഗുരുദ്വാര സന്ദർശിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകസമര കേന്ദ്രങ്ങളാണ് സന്ദർശിക്കേണ്ടിയിരുന്നതെന്ന് അഖിലേന്ത്യ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി കെ കെ രാഗേഷ്‌ എംപി. പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ട 30ൽപരം കർഷകർക്കാണ് പ്രധാനമന്ത്രി‌ ശ്രദ്ധാഞ്ജലി അർപ്പിക്കേണ്ടത്. സിഖ്‌ സന്യാസി ബാബാ രാംസിങ്ങിന്റെ അടക്കം മരണത്തിന് ഇടയാക്കിയത് കേന്ദ്രനയമാണ്. സമരത്തിന് പിന്തുണ അറിയിച്ച് പലരും അവാർഡ് തിരിച്ചുനൽകിയപ്പോള്‍ പ്രക്ഷോഭം വിജയിപ്പിക്കാന്‍ ജീവൻ നൽകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. കൊടും ശൈത്യത്തെ അവഗണിച്ച് 25 ദിവസത്തിലേറെയായി കർഷകർ സമരത്തിലാണ്. കരിനിയമം പിൻവലിക്കാതെ കേന്ദ്രം വ്യാജ പ്രചാരണം നടത്തുന്നു‌. കർഷക ഭവനത്തിൽ പോയി ഭക്ഷണം കഴിച്ചും ഗുരുദ്വാര സന്ദർശിച്ചും  ഇല്ലാതാക്കാൻ കഴിയുന്നതല്ല കർഷകരോഷം–-രാഗേഷ്‌ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top