News

കേരളത്തില്‍ നിന്നുള്ള സമുന്നത നേതാവിന് കേന്ദ്രമന്ത്രിഭയിലേയ്ക്ക് നറുക്ക്

ഇതാദ്യമായി കേരളത്തില്‍ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാര്‍

പത്തനംതിട്ട: കേരളത്തില്‍ നിന്നുള്ള സമുന്നത നേതാവ് കേന്ദ്രമന്ത്രിഭയിലേയ്ക്ക്, മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെഎണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന് രണ്ടാമത്തെ മന്ത്രി സ്ഥാനം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട് . യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രിക്ക് വേണ്ടി ചര്‍ച്ചയില്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇടനിലക്കാരനാകുക

Read Also : കൊറോണ വൈറസിന്റെ പുതിയ വകഭേദം, അതീവ ജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ : വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു

ശബരിമല അടക്കം കേരളത്തിലുണ്ടായ പല വിവാദ വിഷയങ്ങളിലും ബിജെപിക്ക് മൈലേജ് കിട്ടാതെ പോയതിന് കാരണം എന്‍എസ്എസുമായുള്ള അകല്‍ച്ചയാണെന്ന് കേന്ദ്രനേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ബിഡിജെഎസിനെ ഘടക കക്ഷിയാക്കുകയും ഈഴവ സമുദായത്തിലുള്ള വി മുരളീധരനെ കേന്ദ്രമന്ത്രിയും കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റുമാക്കിയത് എന്‍എസ്എസിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. ശ്രീധരന്‍ പിള്ളയുടെ മന്ത്രിസ്ഥാനത്തിലൂടെ ഇതെല്ലാം പരിഹരിക്കാന്‍ കഴിയുമെന്ന് നേതൃത്വം കണക്കു കൂട്ടുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button