News

കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദി പിണറായി വിജയന്‍, കൂറ് ബിജെപിയോട്

സിപിഎം തന്ത്രങ്ങള്‍ ബിജെപിയുടേയും, തിരിച്ചടിച്ച് ലീഗ്

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഉള്ളില്‍ വര്‍ഗീയതാണെന്ന ആരോപണം ഉന്നയിച്ച് മുസ്ലിംലീഗ്. ഉത്തരേന്ത്യയിലെ ബിജെപി വര്‍ഗീയ രാഷ്ട്രീയമാണ് കേരളത്തില്‍ സിപിഎം പയറ്റുന്നതെന്ന് മുസ്ലീം ലീഗ് പറയുന്നു. മുഖ്യമന്ത്രി പറയുന്നത് വി.മുരളീധരന്റെ അതേ വാചകങ്ങളാണ്.

Read Also : ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം യാഥാര്‍ത്ഥ്യമാകുന്നു

ലീഗിനെ ഇല്ലാതാക്കി ആരെ വളര്‍ത്താനാണ് പിണറായി ശ്രമിക്കുന്നത്. വര്‍ഗീയ പ്രസ്താവനകളുടെ ഗുണം കിട്ടാന്‍ പോവുന്നത് ബി.ജെ.പിക്കാണന്ന് സി.പി.എം ഓര്‍ക്കണം. പിണറായിയെപ്പോലെ അകത്ത് വര്‍ഗീയത വച്ചു പുലര്‍ത്തുന്ന നേതാക്കള്‍ വേറേയില്ല.കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ.പി.എ.മജീദ് ആരോപിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button