News

ജനങ്ങള്‍ക്ക് പുതുവര്‍ഷ സമ്മാനം; എല്ലാ റേഷന്‍ കാര്‍ഡിനും 2500 രൂപയും സാധനങ്ങളും

കുമളി: ജനങ്ങള്‍ക്ക് പുതുവര്‍ഷ സമ്മാനം, എല്ലാ റേഷന്‍ കാര്‍ഡിനും 2500 രൂപയും സാധനങ്ങളും ലഭിക്കുമെന്ന് പ്രഖ്യാപനം. തമിഴ്‌നാട് സര്‍ക്കാരാണ് പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പുതുവര്‍ഷത്തെ ആദ്യത്തെ ആഘോഷമായ പൊങ്കല്‍ ഗംഭീരമാക്കാന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പണവും സാധനങ്ങളും നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Read Also : കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദി പിണറായി വിജയന്‍, കൂറ് ബിജെപിയോട്

ഓരോ കാര്‍ഡ് ഉടമയ്ക്കും 2500 രൂപക്ക് പുറമേ പൊങ്കല്‍ പാചകത്തിനായി ഒരു കിലോ അരി, ഒരു കിലോ പഞ്ചസാര, കരിമ്പ്, കശുവണ്ടി, ഉണക്കമുന്തിരി എന്നിവയും റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. 2021 ജനുവരി 15 നാണ് പൊങ്കല്‍ ആഘോഷങ്ങള്‍ നടക്കുക.

കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വരും മാസങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ആലോചനയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button