KeralaLatest NewsNews

‘ജയ്ശ്രീറാം’ വിളിച്ച് വീണ്ടും ബിജെപി; ദേശീയ പതാക ഉയർത്തിപ്പിടിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍

പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ വീണ്ടും ‘ജയ്ശ്രീറാം’ വിളി. ബി.ജെ.പി കൗണ്‍സിലര്‍മാരാണ് ഇന്ന് വീണ്ടും ‘ജയ്ശ്രീറാം’ വിളിയുമായി രംഗത്തെത്തിയത്. ഇതോടെ, പ്രതിഷേധക്കാർക്ക് മറുപടിയായി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ദേശീയ പതാക ഉയർത്തിപ്പിടിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു നാടകീയ രംഗങ്ങള്‍.

സംഭവം ഏറെ നേരം നീണ്ടുനിന്നതോടെ പൊലീസ് എത്തിയാണ് ഇരുവിഭാഗക്കാരേയും പരിസരത്ത് നിന്നും മാറ്റിയത്. തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം നഗരസഭാ കെട്ടിടത്തില്‍ ബി.ജെ.പി ജയ്ശ്രീറാം ബനര്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ നഗർസഭാ കെട്ടിടത്തിനു മുകളിൽ കയറി ജയ്ശ്രീറാം വിളിക്കുകയും ബാനർ ഉയർത്തുകയും ചെയ്തിരുന്നു.

എന്നാൽ, ഇതിനെതിരെ സി പി എമ്മും കോൺഗ്രസും രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു. പ്രതിഷേധസൂചകമായി സി പി എമ്മുകാർ കെട്ടിടത്തിനു മുകളിലെ ബാനർ എടുത്തുമാറ്റുകയും നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button