കോഴിക്കോട്
തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ പ്രവർത്തിക്കാതെ മാറിനിൽക്കുകയായിരുന്നുവെന്ന വിമർശനവുമായി ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ. വാർത്താസമ്മേളനത്തിൽ ശോഭ ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടുനിന്നത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് പ്രതികരണം. മാറിനിന്നവരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനിക്കുമെന്നും പറഞ്ഞു. എന്നാൽ ആ മാറിനിൽക്കലൊന്നും ഫലത്തെ സ്വാധീനിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു. ഇത് സംബന്ധിച്ച തുടർ നടപടി പാർടി തീരുമാനിക്കും.
ബിജെപിയെ തോൽപ്പിക്കാൻ പലയിടത്തും യുഡിഎഫും എൽഡിഎഫും ക്രോസ് വോട്ട് ചെയ്‌തു. എൽഡിഎഫിന് വോട്ട് മറിച്ച് ആത്മഹത്യയിലേക്കാണ് യുഡിഎഫ് പോകുന്നത്. ഇതിന് മറുപടി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകും. പല കൊലകൊമ്പന്മാരും അടുത്ത നിയമസഭ കാണില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..