News

നഴ്സ് പകര്‍ത്തിയത് നിരവധി സഹപ്രവര്‍ത്തകരുടെ നഗ്നത

ബംഗളൂരു: നഴ്‌സ് പകര്‍ത്തിയത് നിരവധി സഹപ്രവര്‍ത്തകരുടെ നഗ്‌നത . കാമുകന്റെ ആവശ്യപ്രകാരമാണ് സഹപ്രവര്‍ത്തക കുളിക്കുന്നതിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നഴ്‌സിനെ പൊലീസ് അറസ്റ്റുചെയ്തു. ബംഗ്‌ളൂരുവിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്‌സായ അശ്വിനി എന്ന 25കാരിയാണ് പിടിയിലായത്. അശ്വിനിയുടെ കാമുകനെയും പൊലീസ് അറസ്റ്റുചെയ്തു.

Read Also : വാഹന മോഷണത്തിന് അറസ്റ്റിലായ 19 കാരിയുടെ വെളിപ്പെടുത്തല്‍ കേട്ട് പൊലീസ് ഞെട്ടി

ഹോസ്റ്റലിലെ കുളിമുറിയിലെ വെന്റിലേഷനില്‍ ക്യാമറ ഓണാക്കിയ നിലയിലുളള മൊബൈല്‍ഫോണ്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫോണ്‍ ആരുടേതാണെന്ന് കണ്ടെത്താനുളള അന്വേഷണം നടക്കുന്നതിനിടെ അമിതമായി ഉറക്കഗുളിക കഴിച്ച് അശ്വിനി . പിന്നീട് എല്ലാം തുറന്നുപറഞ്ഞു. കാമുകന്റെ ആവശ്യപ്രകാരമാണ് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതെന്നും പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ അയാള്‍ പറഞ്ഞതെല്ലാം അനുസരിക്കുകയായിരുന്നു എന്നുമാണ് അശ്വിനി പൊലീസിനോട് പറഞ്ഞത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button