Latest NewsIndia

‘രാജ്യത്ത് ജിഡിപി തിരിച്ചു വരവിന്റെ പാതയില്‍’; കേന്ദ്രത്തെ അഭിനന്ദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

രാജ്യത്ത് അടിസ്ഥാന സൗകര്യം വന്‍ തോതില്‍ വികസിച്ചു.

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ച്‌ മുന്‍ വാണിജ്യ വകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ്മ. രാജ്യത്തെ അടിസ്ഥാന സൗകര്യം വന്‍ തോതില്‍ വികസിച്ചുവെന്നും ജിഡിപി തിരിച്ചു വരവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലും കേന്ദ്ര സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. രാജ്യം പ്രതിസന്ധി ഘട്ടത്തില്‍ ഒരുമിച്ചു നിന്നു. രാജ്യത്ത് അടിസ്ഥാന സൗകര്യം വന്‍ തോതില്‍ വികസിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി മോശം അവസ്ഥയില്‍ ആയിരുന്നു.

read also: നിശാപാര്‍ട്ടി, റിസോര്‍ട്ടിന്റെ ഉടമയെ പുറത്താക്കിയെന്ന് സിപിഐ; പാർട്ടിയിൽ ബിനീഷിന്റെ സുഹൃത്ത് അനസും

എന്നാല്‍ രണ്ടാം പാദത്തില്‍ സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചു വന്നു. വരുന്ന രണ്ട് പാദങ്ങളിലും മികച്ച നേട്ടമാണ് നിലവിലെ നിലക്ക് പ്രതീക്ഷിക്കുന്നതെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. ഇതിന് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button