ന്യൂയോർക്ക്
വായ്പാത്തട്ടിപ്പ് കേസിൽ പ്രതിയായി ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞ വജ്രവ്യാപാരി നീരവ് മോഡിയുടെ ഇളയ സഹോദരൻ നേഹലിനെതിരെ അമേരിക്കൻ കോടതിയിൽ വഞ്ചനാക്കുറ്റത്തിന് കേസ്. ലോകത്തെ ഏറ്റവും വലിയ വജ്രവ്യാപാരികളായ മാൻഹാട്ടൻ ആസ്ഥാനമായ എൽഎൽഡി ഡയമണ്ട്‌സ് യുഎസ്‌എയിൽനിന്ന് 26 ലക്ഷം ഡോളർ (19.14 കോടി രൂപ) വിലയുള്ള വജ്രം തട്ടിയെടുത്തതിനാണ് കേസ്. ഇന്റർപോൾ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
‘കോസ്‌റ്റ്‌കോ ഹോൾസെയിൽ കോർപറേഷനു’വേണ്ടി എന്നപേരിലാണ് 41കാരനായ നേഹൽ പലപ്പോഴായി വജ്രം വാങ്ങിയത്. ബിസിനസ് സ്വാധീനം ഉപയോഗിച്ച് മുൻകൂർ പണംനൽകാതെ വാങ്ങിയ വജ്രം കമ്പനിയുടെ അറിവില്ലാതെ പണയപ്പെടുത്തി. ലഭിച്ച തുക കമ്പനിക്ക് നൽകാതെ സ്വകാര്യ ഇടപാടുകൾക്ക് ഉപയോഗിക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..