KeralaLatest NewsNews

‘ഞാൻ ഹാജരാവൂല…’ ഇ ഡിയോട് കടുപ്പിച്ച് എം രവീന്ദ്രന്‍

വൈദ്യപരിശോധന മുടക്കാനാകില്ലെന്ന് അറിയിച്ചാണ് രവീന്ദ്രന്‍ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവ്തേടിയത്.

അഡീഷണല്‍ പ്രൈവ‌റ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യില്ല. വൈറസ് ബാധ ഭേദമായ ശേഷമുള‌ള ചികിത്സയുടെ ഭാഗമായുള‌ള വൈദ്യപരിശോധന നടത്തേണ്ടതിനാല്‍ ഇന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് രവീന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഒഴിവായത്. വൈദ്യപരിശോധന മുടക്കാനാകില്ലെന്ന് അറിയിച്ചാണ് രവീന്ദ്രന്‍ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവ്തേടിയത്. ഈ ആവശ്യം ഇ.ഡി അനുവദിക്കുകയായിരുന്നു.

എന്നാൽ ഇന്ന് 10 മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താനായിരുന്നു രവീന്ദ്രനോട് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് രാവിലെ ഒന്‍പതോടെ എത്താന്‍ അസൗകര്യം അറിയിച്ച്‌ രവീന്ദ്രന്‍ ഇ.ഡിയ്‌ക്ക് മെയില്‍ ചെയ്‌തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസം കൂടി രവീന്ദ്രന്‍ ചോദിച്ചതായാണ് വിവരം. മുന്‍പ് രണ്ട് ദിവസം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സി.എം രവീന്ദ്രനെ ചോദ്യം ചെയ്‌തിരുന്നു.

Read Also: പരിധിയില്‍ കൂടുതല്‍ പണം: ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറിയെ ഉന്നം വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളും കേസിലെ തെളിവുകളും അടിസ്ഥാനമാക്കിയാണ് രവീന്ദ്രനെ രണ്ട് ദിവസവും ഇ.ഡി ചോദ്യം ചെയ്‌തത്. ലൈഫ് മിഷന്‍, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, ഊരാളുങ്കല്‍ ലേബര്‍ സൊസൈ‌റ്റിക്ക് നല്‍കിയ പല കരാറുകള്‍, വിവിധ പദ്ധതികളുമായി ബന്ധമുള‌ള നിക്ഷേപകര്‍ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദ്യം ചെയ്യലിലുണ്ടായിരുന്നത്. ആദ്യം മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും രവീന്ദ്രന്‍ വൈറസ് മഹാരോഗബാധിതനായതിനാലും തുടര്‍ന്ന് ചികിത്സയിലായതിനാലും എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. നാലാം തവണ ഇ.ഡി നോട്ടീസ് നല്‍കിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button