21 December Monday

കോവിഡ്‌ വാക്‌സിൻ മാധ്യമപ്രവർത്തകർക്കും മുൻഗണനാ പട്ടികയിൽ നൽകണം: കെയുഡബ്ലിയുജെ

വെബ് ഡെസ്‌ക്‌Updated: Monday Dec 21, 2020

തിരുവനന്തപുരം> കോവിഡ്‌ വാക്‌സിൻ ആരോഗ്യ പ്രവർത്തകർ,പൊലീസ്‌ എന്നിവർക്കൊപ്പം മുൻഗണനാ പട്ടികയിൽ പെടുത്തി മാധ്യമപ്രവർത്തകർക്കും നൽകണമെന്ന്‌ കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

കോവിഡ്‌ പ്രതിരോധത്തിന്‌ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന്‌ മാധ്യമപ്രവർത്തകരും മുന്നിലുണ്ടായിരുന്നു. ഇന്ത്യയിലും കേരളത്തിലും നിരവധി മാധ്യമ പ്രവർത്തകർക്ക്‌ കോവിഡ്‌ ബാധിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ മലയാളമനോരമ കോർഡിനേറ്റിങ് എഡിറ്റർ  ഡി വിജയമോഹൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഇത്തരം ആശങ്കയിലും മാധ്യമപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്‌.

ഈസാഹചര്യത്തിൽ കോവിഡ്‌ വാക്‌സിൻ മുൻഗണനാ പട്ടികയിൽപെടുത്തി മാധ്യമപ്രവർത്തകർക്കും കുടംബാംഗങ്ങൾക്കും നൽകണമെന്ന്‌ കെയുഡബ്ലിയുജെ പ്രസിഡന്റ്‌ കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ്‌ സുഭാഷും ആവശ്യപ്പെട്ടു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top