21 December Monday

ശീതകാല സമ്മേളനം റദ്ദാക്കല്‍ : ചോദ്യങ്ങളില്‍നിന്ന്‌ രക്ഷപ്പെടാൻ ശ്രമം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Dec 21, 2020


ന്യൂഡൽഹി  
കോവിഡ്‌ മഹാമാരിയുടെ പേരിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം റദ്ദാക്കിയതിനെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ യോഗം ശക്തിയായി അപലപിച്ചു. തെരഞ്ഞെടുപ്പു പ്രചാരണവും റാലികളും നടത്താൻ ബിജെപിക്ക്‌ മഹാമാരി പ്രശ്‌നമല്ല. എന്നാൽ, പാർലമെന്റിനെ അഭിമുഖീകരിക്കുന്നത്‌ ഒഴിവാക്കുന്നു. പാർലമെന്റിനോട്‌ പ്രതിബദ്ധത കാട്ടുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം ബിജെപി സർക്കാർ ഉപേക്ഷിക്കുകയാണ്‌.

മഹാമാരിയും സാമ്പത്തികമാന്ദ്യവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നതിൽനിന്ന്‌ രക്ഷപ്പെടാനാണ്‌ സർക്കാർ ശ്രമം.

അവർ ജനങ്ങളുടെ ജീവനോപാധികൾക്കുനേരെ ക്രൂരമായ ആക്രമണം നടത്തുകയും കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ ഹനിക്കുകയും ചെയ്യുന്നു. ഇതിനൊക്കെ ജനങ്ങൾ സർക്കാരിനെക്കൊണ്ട്‌ മറുപടി പറയിപ്പിക്കുമെന്ന്‌ പിബി മുന്നറിയിപ്പു നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top