KeralaCinemaMollywoodLatest NewsNewsEntertainment

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി അന്തരിച്ചു

പുല്‍പ്പള്ളി: മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി അന്തരിച്ചു. നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാനായിരുന്നു ഇദ്ദേഹം.

Read Also : കോവിഡ് വാക്‌സിൻ വിതരണം : ആശ്വാസവാർത്തയുമായി ആരോഗ്യമന്ത്രാലയം

ക്രിസ്തുമസ്സ് സ്റ്റാര്‍ തൂക്കാന്‍ മരത്തില്‍ കയറിയപ്പോഴുണ്ടായ വീഴ്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

“പുതിയ തീരം” മുതൽ നിവിൻ പോളി യുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്ത് തുടങ്ങിയത് ഇപ്പോൾ നിവിൽ പോളി പ്രൊഡ്യൂസ് ചെയ്ത “കനകം കാമിനി കലഹം ” എന്ന സിനിമയിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയി വർക്ക്‌ ചെയ്തിരുന്നു. പ്രശസ്ത മേക്കപ്പ് മാൻ ആയ പാണ്ഡ്യൻ കൂടെ ആണ് മലയാള സിനിമയിൽ മേക്കപ്പ് രംഗത്ത് കടന്ന് വന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button