KeralaLatest NewsNews

“ന്യൂനപക്ഷ വിഭാഗങ്ങളെ മുഴുവനായി വിഴുങ്ങി അധികാരത്തിൽ കടിച്ചു തൂങ്ങാനാണ് സിപിഎമ്മിന്റെ ശ്രമം” : ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം; മുസ്ലിം ലീഗ് യുഡിഎഫ് സംവിധാനത്തെ നിയന്ത്രിക്കുന്നതിൽ പിണറായി വിജയനുള്ള കുണ്ഠിതം വലിയ തമാശയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി ബിജെപി രഥയാത്ര നടത്തുന്ന കാലത്ത് കോൺഗ്രസിനോട് കൂട്ട് ചേർന്ന് നിൽക്കുന്നതിൽ പരിഭവിച്ച് ആരംഭിച്ച ഇന്ത്യൻ നാഷണൽ ലീഗ് എന്ന ഐ എൻ എല്ലുമായി സഖ്യമുള്ളവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ.

Read Also : മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ ആരംഭിക്കും

ഏകീകൃതമായി മതാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിഭാഗങ്ങളുടെ മൊത്തകുത്തകയാണ് പിണറായി വിജയന്റെ ലക്ഷ്യം. കേരളത്തിലെ ഹൈന്ദവ വിഭാഗങ്ങളെ ഭിന്നിപ്പിച്ചു നിർത്തുകയും ന്യൂനപക്ഷ വിഭാഗങ്ങളെ മുഴുവനായി വിഴുങ്ങിയും അധികാരത്തിൽ കടിച്ചത്തൂങ്ങനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

മുസ്ലിം ലീഗ് യുഡിഫ് സംവിധാനത്തെ നിയന്ത്രിക്കുന്നതിൽ പിണറായി വിജയനുള്ള കുണ്ഠിതം വലിയ തമാശയാണ്. രാമക്ഷേത്ര നിർമ്മാണത്തിന്…

Posted by Sobha Surendran on Monday, December 21, 2020

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button