21 December Monday

ഇന്നലെ നാടിനായി കല്ല്ചുമന്നു, ഇന്ന് മെമ്പറായി, നാളെ പ്രസിഡന്റാകും; ഇത് കുറ്റിക്കോലിന്റെ സ്വന്തം മുരളി

വെബ് ഡെസ്‌ക്‌Updated: Monday Dec 21, 2020

കുറ്റിക്കോല്‍ > നാട്ടിലൊരു ബസ് വെയിറ്റിങ് ഷെഡ്ഡ് കെട്ടാനുള്ള ശ്രമത്തിലാണ് കാസര്‍കോട് കുറ്റിക്കോല്‍ പഞ്ചായത്തില്‍ നിന്ന്  എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥിയായി വിജയിച്ച പയ്യങ്ങാനത്തെ മുരളി. പട്ടികവര്‍ഗ സംവരണ വാര്‍ഡായ കളക്കരയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് മുരളി ജയിച്ചത്. പ്രസിഡന്റ് സ്ഥാനവും പട്ടികവര്‍ഗ സംവരണമായതോടെ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റായി പരിഗണിക്കപ്പെടുന്നതും നാടിന്റെ പ്രിയങ്കരനായ മുരളിയെയാണ്. 31നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

കഴിഞ്ഞ തവണ കുറ്റിക്കോല്‍ പഞ്ചായത്തിലെ എസ്ടി പ്രൊമോട്ടറായിരുന്ന മുരളി ഡിവൈഎഫ്ഐ കുറ്റിക്കോല്‍ മേഖല കമ്മറ്റി അംഗം കൂടിയാണ്. ഏറെക്കാലത്തെ ആവശ്യമായ ബസ് വെയിറ്റിങ് ഷെഡ്ഡ് കെട്ടാനായുള്ള പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയതും മുരളിയാണ്. പാര്‍ട്ടി ഏല്‍പിക്കുന്ന  ഉത്തരവാദിത്തം ഭംഗിയായിനിര്‍വ്വഹിക്കുമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനായി നിലകൊള്ളുമെന്നും മുരളി പറഞ്ഞു. തിങ്കളാഴ്ച്ച കുറ്റിക്കോല്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് 15-ാം വാര്‍ഡിന്റെ ജനപ്രതിനിധിയായി മുരളി അധികാരമേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top